കടലാക്രമണ സാധ്യത: കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം
ഷീബ വിജയൻ
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് ആളുകൾ മാറിത്താമസിക്കേണ്ടതാണ്. തിരമാല ശക്തമാകുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും പൂർണമായി ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള യാത്രകളും വിനോദസഞ്ചാര പ്രവർത്തനങ്ങളും പൂർണമായി നിരോധിച്ചിട്ടുണ്ട്.
dsdfsds

