ഫിഫ അണ്ടർ 20 ലോകകപ്പ്: അർജന്‍റീനയെ തകർത്ത് മൊറോക്കയ്ക്ക് കിരീടം

ഷീബ വിജയൻ
സാന്തിയാഗോ I ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്‍റീനയെ തകർത്ത് കിരീടം സ്വന്തമാക്കി മൊറോക്ക. കലാശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തർ അർജന്‍റീനയെ മുട്ടുകുത്തിച്ചത്. 12-ാം മിനിറ്റിൽ നിർണായകമായ പെനാൽറ്റിയിലൂടെ യാസിർ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നൽകിയത്. 29-ാം മിനിറ്റിൽ ഒത്മാൻ മാമയിൽ നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി വീണ്ടും അർജന്‍റീനയെ ഞെട്ടിച്ചു. രണ്ടാം പകുതിയിൽ സർവസന്നാഹങ്ങളുമായി അർജന്‍റീൻ താരങ്ങൾ മൊറോക്കൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾമാത്രം പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.
്േി്േി്ിേ്ിേ