മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ 96 ലക്ഷം വ്യാജവോട്ടർമാർ; രാജ് താക്കറെ

ഷീബ വിജയൻ
മുംബൈ I മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ 96 ലക്ഷം വ്യാജവോട്ടർമാരെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന പ്രസിഡന്റും സ്ഥാപകനുമായ രാജ് താക്കറെ. ബി.ജെ.പിയെയും അതിന്റെ സഖ്യകക്ഷികളായ ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയെയും അജിത് പവാറിന്റെ എൻ.സി.പിയെയും ലക്ഷ്യമിട്ടായിരുന്നു രാജ് താക്കറെയുടെ ആരോപണം. മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. തെരഞ്ഞെടുപ്പ് കമീഷൻ വ്യാജൻമാരെ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അംഗീകാരം ലഭിക്കുന്നത് വരെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ വൈകിപ്പിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ കൃത്രിമത്വം കാണിക്കുന്നത് വോട്ടർമാരോടുള്ള ഏറ്റവും വലിയ വഞ്ചനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
dfsdsds