ലാൻഡിംഗിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ടു മരണം


ഷീബ വിജയൻ

ഹോങ്കോംഗ് I ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു. അപകടത്തിൽ രണ്ടുപേർ മരിച്ചു. പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് അപകടമുണ്ടായത്. ദുബായിയിൽ നിന്നു വന്ന എസിടി എയർലൈൻസിന്‍റെ ബോയിംഗ് 747 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം കടലിൽ ഭാഗികമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ഹോങ്കോംഗ് വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു. അപകടത്തെ തുടർന്ന്, ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വടക്കൻ റൺവേ അപകടത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.

article-image

sadsaddsa

You might also like

  • Straight Forward

Most Viewed