ഇസ്രായേലിനെ നേരിടാനുള്ള ഖത്തറിൻ്റെ നടപടികൾക്ക് പൂർണ്ണ ഐക്യദാർഢ്യം : അറബ്-ഇസ്‌ലാമിക അടിയന്തര ഉച്ചകോടി

ഷീബ വിജയൻ
റിയാദ് / ദോഹ I ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ ചേർന്ന അറബ്-ഇസ്‌ലാമിക അടിയന്തര ഉച്ചകോടി സംയുക്ത പ്രസ്താവനയോടെ സമാപിച്ചു. ഇസ്രായേലിന്റെ നടപടിയെ ശക്തമായി അപലപിച്ച ഉച്ചകോടി, ഖത്തറിന്റെ പരമാധികാരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ (ഒ.ഐ.സി) എന്നിവയിലെ രാഷ്ട്രത്തലവന്മാരാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണ് ഈ ആക്രമണമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
DSDDSDSA