പാക് ടീമിന്‍റെ നിലവാരം പാടെ തകർന്നു; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു : ഗാംഗുലി

ഷീബ വിജയൻ
കൊൽക്കത്ത I പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. പാക് ടീമിന്‍റെ നിലവാരം പാടെ തകർന്നു. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പാകിസ്താൻ ഒരു എതിരാളിയേ അല്ല. അവർക്കെതിരെയുള്ള മത്സരം കാണാൻ പോലും കൊള്ളില്ല. ഇന്ത്യ - പാകിസ്താൻ മത്സരം കാണാൻ തുടങ്ങിയെങ്കിലും 15 ഓവർ കഴിഞ്ഞ് ചാനൽ മാറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരം കാണുകയായിരുന്നു താൻ ചെയ്തതെന്നും ഗാംഗുലി കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ പറഞ്ഞു.
പാകിസ്താനെതിരെയുള്ള മത്സരം കാണുന്നതിനേക്കാൾ ഇന്ത്യ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളുമായി ഏറ്റമുട്ടുന്നതാണ് കാണാൻ താൽപര്യം. അഫ്ഗാനിസ്താനെതിരെയുള്ള മത്സരം പോലും മികച്ചതാണ്. പാകിസ്താൻ ക്രിക്കറ്റ് ടീമെന്നാൽ വസീം അക്രം, വഖാർ യൂനിസ്, ജാവേദ് മിയാൻദാദ് തുടങ്ങിയവരെപ്പോലുള്ള വലിയ താരങ്ങളെയാണ് ആദ്യം ഓർക്കുക. എന്നാൽ നിലവിലെ കളിക്കാരുടെ പ്രകടനം പരിതാപകരമാണെന്നും ഗാംഗുലി പറഞ്ഞു.
ASDAADS