ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം

ഷീബ വിജയൻ
സനാ I ഹൂതി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. യെമൻ തലസ്ഥാനമായ സനായിലെ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. തെക്കൻ സനായിലെ പ്രസിഡന്‍റിന്‍റെ കൊട്ടാര സമുച്ചയത്തിനു സമീപം ആക്രമണമുണ്ടായെന്നും വൻ സ്ഫോടന ശബ്ദം കേട്ടതായും നഗരവാസികൾ പറഞ്ഞു. സനായിൽ ഹൂതി വിമതരുടെ സാറ്റ്‌ലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ഇസ്രയേൽ ആക്രമണം. ഇസ്രയേലിലേക്ക് ഹൂതികളുടെ ഭാഗത്തുനിന്നു ഡ്രോൺ ആക്രമണമുണ്ടായെന്നും ഇതിനു മറുപടിയായാണ് ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിനു നേരെ ആര് കൈയുയർത്തിയാലും ആ കൈകൾ വെട്ടിമാറ്റുമെന്നു പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആക്രമണത്തിനു പിന്നാലെ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്‍റെ വെടിവയ്‌പിൽ 16 പേർ കൊല്ലപ്പെട്ടു.
ADSSDSDDSF