തായ്‌വാനിൽ ലാന്‍ഡ് ചെയ്യുന്നതിനിടെ ചുഴലിക്കാറ്റ്; വിമാനത്തിന്‍റെ ചിറകുകള്‍ റണ്‍വേയിലിടിച്ച് തീപ്പൊരിയുയര്‍ന്നു

ഷീബ വിജയൻ
തായ്‌പേ I ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോയിംഗ് 747 വിമാനത്തിന്റെ ചിറക് റൺവേയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്ന് തീപ്പൊരിയുയര്‍ന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് പാർസൽ സർവീസ് (യുപിഎസ്) എക്സ്പ്രസ് കാർഗോ വിമാനം 5X61 വിമാനമാണ് ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞത്. തായ്‌വാനിലെ തായ്‌പേയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ,വിമാനം ശക്തമായ ചുഴലിക്കാറ്റില്‍പ്പെടുകയായിരുന്നു. റണ്‍വേയിലേക്ക് അടുക്കുംതോറും വിമാനം കൂടുതല്‍ ഉലയുന്നതും പുറത്ത് വന്ന വിഡിയോയില്‍ കാണാം. ഇതിന് പിന്നാലെ വിമാനത്തിന്‍റെ വലത് ചിറക് റണ്‍വേയില്‍ ഉരയുകയും തീപ്പൊരികള്‍ ഉയരുകയും ചെയ്തു. എന്നാല്‍ പിന്നീട് വിമാനം പറന്നുയരുകയും മൂന്ന് തവണ ശ്രമിച്ചതിന് ശേഷമാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ASSASAAS