ചരിത്രത്തിലാദ്യമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വം 10 കോടിയിലേക്ക്

ഷീബ വിജയൻ
ബെയ്ജിങ്: ചരിത്രത്തിലാദ്യമായി ചൈനയില്‍ 10 കോടി (100 മില്യണ്‍) അംഗങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി). കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് 10 കോടി അംഗങ്ങള്‍ എന്ന കണക്കിലേക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉയര്‍ന്നതെന്ന് ഇന്ന് പുറത്ത് വന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരം ചൈനയിലെ 14ല്‍ ഒരാള്‍ വീതം പാര്‍ട്ടി അംഗമാണ്.
നാളെ പാര്‍ട്ടിയുടെ 104ാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സിസിപിയുടെ ഓര്‍ഗനൈസേഷന്‍ വകുപ്പാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 15 ശതമാനത്തിലധികം ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014ല്‍ 8.78 കോടി അംഗങ്ങളാണ് പാര്‍ട്ടി അംഗങ്ങളായിരുന്നവര്‍.
പ്രധാനമായും സര്‍ക്കാര്‍ ജോലികള്‍ക്ക് പാര്‍ട്ടി ബന്ധം ആവശ്യമാണ്. പാര്‍ട്ടി അംഗത്വം നേടുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 30.9 ശതമാനം സ്ത്രീകളാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 2023ല്‍ അത് 30.4 ശതമാനവും 2021ല്‍ 29.4 ശതമാനവുമായിരുന്നു.
defadfsfads