പഹൽഗാം ഭീകരാക്രമണം; സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക


പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലുള്ള സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും അഭ്യർത്ഥിച്ച് അമേരിക്ക. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു.

അതേസമയം ഭീകരാക്രമണത്തിനു മറുപടി നൽകാൻ സൈന്യത്തിനു പ്രധാനമന്ത്രി നിർദേശം നൽകിയതോടെ ഭയന്ന് പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു.

article-image

swdsdfsdfsdf

You might also like

Most Viewed