ദക്ഷിണ സുഡാനിലുണ്ടായ വിമാന അപകടത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു


ജുബ: ദക്ഷിണ സുഡാനിലുണ്ടായ വിമാന അപകടത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. എണ്ണക്കമ്പനി തൊഴിലാളികളാണ് മരിച്ചവർ. ബുധനാഴ്ച രാവിലെ യൂനിറ്റി സംസ്ഥാനത്തുനിന്ന് തലസ്ഥാനമായ ജുബ ലക്ഷ്യമാക്കി പറന്നുയർന്ന് മൂന്ന് മിനിറ്റിനകമാണ് വിമാനം തകർന്നുവീണത്.

രണ്ടു ചൈനക്കാരും രണ്ട് യുഗാണ്ടക്കാരും മരിച്ചവരിലുണ്ട്. 15 പേർ ദക്ഷിണ സുഡാൻ പൗരന്മാരാണ്. അപകടകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇന്ത്യ, ചൈന, മലേഷ്യ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ എണ്ണക്കമ്പനികളുടെ സംയുക്ത സംരംഭമായ ഗ്രേറ്റർ പയനിയർ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

article-image

vvxg

You might also like

  • Straight Forward

Most Viewed