ഫ്രാൻസിലെ റൂവൻ കത്തീഡ്രലിൽ തീപിടിത്തം


പാരീസ്: ഫ്രാൻസിലെ ആയിരം വർഷം പഴക്കമുള്ള റൂവൻ കത്തീഡ്രലിൽ തീപിടിത്തം. കത്തീഡ്രലിന്‍റെ പ്രസിദ്ധമായ സ്തൂപികയ്ക്കാണു തീപിടിച്ചത്. അഗ്നിശമനസേനാംഗങ്ങൾ തീയണച്ചു. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല.

റൂവൻ നഗരത്തിൽ സ്വർഗാരോപിത മാതാവിന്‍റെ നാമധേയത്തിൽ ഗോഥിക് ശിൽപകലാ ശൈലിയിൽ 1063ലാണ് കത്തീഡ്രൽ പണിതത്. സ്തൂപികയ്ക്ക് 150 മീറ്റർ ഉയരമുണ്ട്. 1880ൽ കൊളോൺ കത്തീഡ്രൽ പണി തീരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിർമ്മിതി ഇതായിരുന്നു. റൂവൻ ആർച്ച്ബിഷപ്പിന്‍റെ ആസ്ഥാനം കൂടിയായ പള്ളിയിൽ 2015 മുതൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഡിസംബറിൽ തുറന്നുകൊടുക്കാനിരിക്കേയാണു തീപിടിത്തമുണ്ടായത്.

article-image

ോേ്േോ്

You might also like

  • Straight Forward

Most Viewed