കെനിയയിൽ എല്ലാ മന്ത്രിമാരെയും പുറത്താക്കി പ്രസിഡന്റ്‌


നെയ്‌റോബി: അധികനികുതി ചുമത്താനുള്ള നീക്കത്തെ തുടർന്ന്‌ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയ കെനിയയിൽ എല്ലാ മന്ത്രിമാരെയും പുറത്താക്കി പ്രസിഡന്റ്‌ വില്യം റുത്തോ. ജനവികാരം മാനിക്കുകയും ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്ന പുതിയ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുംപട്ടിണിയിലുള്ള രാജ്യത്ത്‌ അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങൾ ജൂൺ 25ന് പാർലമെന്റ്‌ വളപ്പിൽ അതിക്രമിച്ച്‌ കടന്നിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ്‌ വെടിവയ്പിൽ 30 പേർ കൊല്ലപ്പെട്ടു.

article-image

ഹുരു

You might also like

  • Straight Forward

Most Viewed