ലബനനിലെ ഹിസ്ബുള്ള സംഘടനയ്ക്കെതിരേ സന്പൂർണയുദ്ധത്തിനു തയാറാണെന്ന് ഇസ്രേലി സേന

ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ള സംഘടനയ്ക്കെതിരേ സന്പൂർണയുദ്ധത്തിനു തയാറാണെന്ന് ഇസ്രേലി നേതൃത്വം. ഇസ്രയേലിലെ തന്ത്രപ്രധാന ഹൈഫ തുറമുഖത്തിന്‍റെ ഡ്രോൺ വീഡിയോ ഹിസ്ബുള്ള പുറത്തുവിട്ടതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സും ഇസ്രേലി സേനയും ഇക്കാര്യം വ്യക്തമാക്കിയത്. പകൽ ചിത്രീകരിച്ച ഒന്പതു മിനിട്ട് നീളുന്ന വീഡിയോയിൽ ഹൈഫയിലെ മാളുകൾ, പാർപ്പിടമേഖലകൾ, ആയുധനിർമാണ കേന്ദ്രം, മിസൈൽ വിക്ഷേപിണികൾ മുതലായവ കാണാം. ഹിസ്ബുള്ളയുടെയും ലബനന്‍റെയും ഭാവി നിശ്ചയിക്കുന്ന തീരുമാനത്തിനു വക്കിലാണ് ഇസ്രയേലെന്ന് ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പു നൽകി.
സന്പൂർണയുദ്ധമുണ്ടായാൽ ഹിസ്ബുള്ള തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലബനനിൽ കരയാക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളതാണെന്ന് ഇസ്രേലി സേനയും പിന്നാലെ അറിയിച്ചു.
safsdf