പിവിആർ ഗ്രൂപ്പും നിർമാതാക്കളുമായുള്ള തർക്കം പരിഹരിച്ചു


പിവിആർ ഗ്രൂപ്പും നിർമാതാക്കളുമായുള്ള തർക്കം പരിഹരിച്ചു. വെർച്വൽ ഫീയെ ചൊല്ലിയായയിരുന്നു തർക്കം. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലെയും മലയാള സിനിമകളും പ്രദർശിപ്പിക്കാമെന്ന് ധാരണയിലെത്തി. ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11ന് ബഹിഷ്‌കരിച്ചത്. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകൾ മുടങ്ങിയിരുന്നു. 

സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പിവിആർ സ്‌ക്രീനുകളിൽ മലയാളചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ പി.വി.ആർ തയ്യാറാവാതിരുന്നതാണ് തർക്കത്തിന് കാരണം.

article-image

asdfasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed