ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി; പരാതി നൽകി ബ്ലെസി


ഇന്നലെ റിലീസ് ചെയ്ത പൃഥ്വിരാജ്−ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. കാനഡയിൽ നിന്നാണ് വ്യാജപതിപ്പുകൾ പ്രചരിക്കുന്നത്. സംഭവത്തിൽ എറണാകുളം സൈബർ സെല്ലിന് സംവിധായകൻ ബ്ലെസി പരാതി നൽകി. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം സൈബർ സെല്ലിന് കൈമാറി.

അതേസമയം ആദ്യ ദിവസം പിന്നിടുമ്പോൾ സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed