കുതിരവട്ടം പപ്പു ഓർമ്മയായിട്ട് ഇന്നേക്ക് 23 വർഷം

എത്ര കേട്ടാലും മടുക്കാത്ത നർമ സംഭാഷണങ്ങൾക്കൊണ്ട് കേരളം ചലച്ചിത്ര ലോകത്തിന് നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ കുതിരവട്ടം പപ്പു ഓർമ്മയായിട്ട് ഇന്നേക്ക് 23 വർഷം. മലയാളി ഒരിക്കലും മറക്കാത്ത നിരവധി ഹാസ്യ ഡയലോഗുകൾ പപ്പുവിന്റെ സംഭാവനയാണ്. തിരക്കഥയിൽ സ്വാഭാവികമായി പറഞ്ഞുപോകുന്ന ചില ഡയലോഗുകൾ, വേറിട്ട സംസാരശൈലിയിലൂടെ അദ്ദേഹം അനശ്വരമാക്കി.
'വെള്ളാനകളുടെ നാട്ടി'ലെ 'താമരശേരി ചുരം' എന്ന് തുടങ്ങുന്ന ഡയലോഗും 'മണിചിത്രത്താഴി'ലെ വട്ടുണ്ടോ എന്ന് സംശയിക്കുന്ന കാട്ടുപറമ്പനെയും സിനിമാപ്രേമികൾക്ക് ഇന്നും പ്രിയങ്കരമാണ്. പത്മദളാക്ഷൻ എന്നായിരുന്നു നടന്‍റെ ആദ്യപേര്. കുട്ടിക്കാലത്തെ നാടക അഭിനയത്തില്‍ താല്പര്യം പ്രകടിപ്പിച്ച പത്മദളാക്ഷന്റെ ആദ്യത്തെ മികച്ച നാടക പ്രകടനം പതിനേഴാം വയസ്സിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ നാടകത്തിന്റെ നട്ടെല്ലുകളിലൊരാളായ് പത്മദളാക്ഷൻ വളര്‍ന്നു. കുഞ്ഞാണ്ടി, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ ടി മുഹമ്മദ് എന്നിവരുടെ ടീമില്‍ സജീവമായിരുന്ന അദ്ദേഹം ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂടുപടം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
ghfghfghgfh