ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന് ഫ്രണ്ടോ ടെംപോറല്‍ ഡിമെന്‍ഷ്യ


ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ. തലച്ചോറിന്റെ മുന്‍ഭാഗത്തെയും വലതുഭാഗത്തെയും ബാധിക്കുന്ന ഫ്രണ്ടോ ടെംപോറല്‍ ഡിമെന്‍ഷ്യയാണ് നടന് സ്ഥിരീകരിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞിരുന്നു.

രോഗനിര്‍ണയം നടത്താനായതില്‍ ആശ്വാസമുണ്ടെന്നും സാധാരണ അറുപത് വയസ്സിന് താഴെയുള്ളവരില്‍ കാണുന്ന രോഗമാണ് വില്ലിസിനെ ബാധിച്ചിരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇതുവരെ ചികിത്സകളൊന്നും കണ്ടെത്തിയില്ലാത്ത അസുഖമാണ്. ഭാവിയില്‍ മാറ്റം വന്നേക്കും… കുടുംബം വ്യക്തമാക്കി.

എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബ്രൂസിന്റെ ഭാര്യ എമ്മ ഹെമിങ്ങും രണ്ട് മക്കളും ആദ്യ ഭാര്യ ഡെമി മൂറും മൂന്ന് മക്കളുമാണ് വാർത്താക്കുറിപ്പിൽ ഒപ്പുവച്ചിരിക്കുന്നത്.

1980 ല്‍ പുറത്തിറങ്ങിയ ദ ഫസ്റ്റ് ഡെഡ്‌ലി സിന്‍ എന്ന ചിത്രത്തിലൂടെയാണ് വില്ലിസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബ്ലൈന്‍ഡ് ഡേറ്റ്, ഡൈ ഹാര്‍ഡ്, ഡൈഹാര്‍ഡ് 2, ദ സിക്‌സ്ത് സെന്‍സ്, പള്‍പ് ഫിക്ഷന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച വില്ലിസിന് മൂണ്‍ലൈറ്റ് എന്ന ടെലിവിഷന്‍ സീരീസിലൂടെ മികച്ച നടനുള്ള പുരസ്‌കാരം കിട്ടി. മൂന്ന് എമ്മി പുരസ്‌കാരങ്ങളും നടൻ സ്വന്തമാക്കി.

article-image

GHFGHFGHFGH

You might also like

  • Straight Forward

Most Viewed