കേരളീയർ നൽകുന്ന സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു; എല്ലാവരും ഒന്നിപ്പിക്കുന്ന വേദിയായി നാടകോത്സവം മാറി; പ്രകാശ് രാജ്


കേരളീയർ നൽകുന്ന സ്നേഹത്തിനും അനുഭാവത്തിനും കടപ്പെട്ടിരിക്കുന്നെന്ന് നടൻ പ്രകാശ് രാജ്. പലരും കേരളീയനായി കണക്കാക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ പത്തുദിവസം നീളുന്ന രാജ്യാന്തര നാടകോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ഒന്നിപ്പിക്കുന്ന വേദിയായി നാടകോത്സവം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ഫാഷിസത്തെയും അക്രമത്തെയും നേരിടാൻ മാനവികത കൊണ്ട് മാത്രമേ സാധിക്കുവെന്ന് പ്രകാശ് രാജ് പറഞ്ഞു. ജീവിതത്തെ സമ്പുഷ്ടമപ്പെടുത്തിയ മനോഹരമായ ചരിത്രം മാനവികതക്ക് പറയാനുണ്ട്.

കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റത്തിന് നാടകങ്ങൾ നൽകിയ സംഭാവന വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്തുദിവസം നീളുന്ന രാജ്യാന്തര നാടകോത്സവം ‘ഇറ്റ്ഫോകി’ന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed