ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് അതിന്റെ രൂപീകരണത്തിന്റ 55 വർഷം ആഘോഷിച്ചു

രാജ്യത്തിന്‍റെ ഐക്യവും അഭിമാനവും വാനോളം ഉയർത്താൻ ബിഡിഎഫിന് സാധിച്ചതായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇതുമായി ബന്ധപ്പെട്ട് വ്യക്തമാക്കി. രാജ്യത്തിന്‍റെ അതിർത്തിയും അതിന്‍റെ നേട്ടങ്ങളും സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് നൽകിയ സേവനങ്ങൾ മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ഡി.എഫ് എന്നും രാജ്യത്തിന്റെ അഭിമാനമായി നില കൊള്ളട്ടെയെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും വ്യക്തമാക്കി. ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമദ് അടക്കമുള്ള പ്രമുഖർ ബഹ്റൈൻ രാജാവിനെയും പ്രധാനമന്ത്രിയെയും ബിഡിഎഫ് ആസ്ഥാനത്ത് സ്വീകരിച്ചു. മന്ത്രിമാരും പൗരപ്രമുഖരും ശൂറാ കൗൺസിൽ, പാർലമെന്‍റ് അധ്യക്ഷൻമാരും പരിപാടിയിൽ പങ്കെടുത്തു.
a