ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങി നയൻതാര

ബോളിവുഡ് പ്രവേശനത്തിനായി ഒരുങ്ങുകയാണ് നയൻതാര. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെയാണ് നടി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. വെള്ളിത്തിരയിൽ എത്തി 20 വർഷങ്ങൾക്ക് ശേഷമാണ് നടി ഹിന്ദിയിൽ ചുവട് വക്കുന്നത്. ജൂൺ 2നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.ഇപ്പോഴിതാ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാര. ഹിന്ദിയിൽ ഇതുവരെ അവസരം ലഭിച്ചില്ലെന്നാണ് നയൻതാര പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ കണക്റ്റിന്റെ പ്രചരണ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെയുള്ള സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. എന്നാൽ ഇന്ന് അത് മാറി. സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണം- നയൻതാര പറഞ്ഞു.
അതേസമയം നയൻതാര അഭിനയിച്ച നിരവധി ചിത്രങ്ങൾ ഹിന്ദിയിൽ മൊഴിമാറ്റി പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കണക്റ്റിന്റെ ഹിന്ദി പതിപ്പ് എത്തുന്നുണ്ട്.
rtuyu