പുതുവത്സര പിറവി: കേരളത്തിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് എട്ട് ജീവനുകൾ

സംസ്ഥാനത്ത് പുതുവത്സര പിറവിക്ക് പിന്നാലെ വിവിധ വാഹനാപകടങ്ങളിൽ എട്ടുപേർ മരിച്ചു. ഇടുക്കി മുനിയറയിൽ വിനോദയാത്രാ സംഘത്തിന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. ഒരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. വളാഞ്ചേരിയിൽനിന്നുള്ള കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. നാൽപതോളം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലപ്പുഴയിൽ പോലീസ് വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 3.30 തലവടിക്ക് സമീപമായിരുന്നു അപകടം. വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡിസിആർബി ഡിവൈഎസ്പിയുടെ വാഹനമാണ് ഇടിച്ചത്.
പത്തനംതിട്ട തിരുവല്ലയിൽ ബൈക്ക് ടാങ്കർ ലോറിയിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാർ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച് ഇലങ്ക മംഗല സ്വദേശി തുളസീധരന്‍ മരിച്ചു. കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
drydrty