ഉദ്ഘാടകൻ അടൂർ ഗോപാലകൃഷ്ണൻ; ഹാപ്പിനസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ‘ഫ്രീഡം ഫൈറ്റ്’ പിൻവലിക്കും

അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടകനായി എത്തുന്ന ഹാപ്പിനസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ‘ഫ്രീഡം ഫൈറ്റ്’ എന്ന സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകൻ ജിയോ ബേബി. നിരവധി ആരോപണങ്ങൾ നേരിടുന്ന കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ മേളയുടെ ഉദ്ഘാടകൻ ആകുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ആന്തോളജി വിഭാഗത്തിൽ പെടുന്ന ഫ്രീഡം ഫൈറ്റ് ഒടിടിയിലൂടെയാണ് പ്രദർശനത്തിനെത്തിയത്. കുഞ്ഞില മസില്ലമാണി, അഖിൽ അനിൽ കുമാർ, ഫ്രാന്‍സിസ് ലൂയിസ്,ജിതിന്‍ ഐസക് തോമസ്,ജിയോ ബേബി എന്നീ അഞ്ചു സംവിധായകർ ചേർന്നാണ് ചിത്രമൊരുക്കിയത്. രജിഷ വിജയൻ, സ്രിൻഡ, കബനി, ജിയോ ബേബി, രോഹിണി, ജോജു ജോർജ്, ഉണ്ണി ലാലു, സിദ്ധാർഥ ശിവ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജിയോ ബേബിയുടെ കുറിപ്പ്: ഫ്രീഡം ഫൈറ്റ് (സ്വാതന്ത്ര്യ സമരം) എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്‍റർനാഷണൽ ഫിലി ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്‍റർനാഷണൽ ഫിലി ഫെസ്റ്റിവലിൽ നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്രയധികം ആരോപണങ്ങൾ നേരിടുന്ന കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രധിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്‍റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു.കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു. എന്ന്നിർമാതാക്കൾ−ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ്.രാജു, വിഷ്ണ രാജൻ സംവിധായകർ− കുഞ്ഞില മസില്ലമാണി, അഖിൽ അനിൽ കുമാർ, ഫ്രാന്‍സിസ് ലൂയിസ്, ജിതിൻ ഐസക് തോമസ്.
hft