‘അവതാർ‍ 2’ കാണുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു


അവതാർ‍ 2 സിനിമ കാണുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തിലാണ് സംഭവം. ലക്ഷ്മിറെഡ്ഡി ശ്രീനുവാണ് മരിച്ചത്. സഹോദരൻ രാജുവിനൊപ്പം പെദ്ദപുരത്തുള്ള തിയറ്ററിൽ‍ അവതാർ‍ 2 കാണാനെത്തിയതായിരുന്നു ശ്രീനു. സിനിമ പകുതിയായപ്പോൾ‍ അദ്ദേഹം കുഴഞ്ഞുവീണു. രാജു ഉടൻ തന്നെ പെദ്ദാപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ലക്ഷ്മിറെഡ്ഡി ശ്രീനുവിന് ഒരു മകളും മകനുമാണുമുള്ളത്. 

2010ൽ‍ അവതാർ‍ സിനിമയുടെ ആദ്യഭാഗം കാണുന്നതിനിടെ തായ്‌വാനിൽ 42കാരനായ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഉയർ‍ന്ന രക്തസമ്മർ‍ദമുണ്ടായിരുന്നു ആളായിരുന്നു അയാൾ‍. സിനിമ കാണുമ്പോഴുണ്ടായ അമിത ആവേശമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നായിരുന്നു ഡോക്ടർ‍മാർ‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അവതാർ‍ 2 തിയറ്ററുകളിലെത്തിയത്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിൽ‍ ആറു ഭാഷകളിലാണ് റിലീസ് ചെയ്തത്. 2009 ലാണ് അവതാർ‍ ആദ്യഭാഗം പ്രദർ‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തിൽ‍ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യണ്‍ ഡോളർ‍) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകർ‍ക്കപ്പെട്ടിട്ടില്ല.

article-image

64564

You might also like

  • Lulu Exchange
  • Straight Forward

Most Viewed