തെലങ്കാനയിൽ‍ വീടിന് തീപിടിച്ച് ആറ് മരണം


തെലങ്കാനയിലെ മഞ്ചര്യാല ജില്ലയിൽ‍ ശനിയാഴ്ച വീട്ടിലുണ്ടായ തീപിടിത്തത്തിൽ‍ ഒരു കുടുംബത്തിലെ ആറ് പേർ‍ ജീവനോടെ വെന്തുമരിച്ചു. വീട്ടുടമ ശിവയ്യ (50), ഭാര്യ പത്മ (45), പത്മയുടെ മൂത്ത സഹോദരിയുടെ മകൾ‍ മൗനിക (23), രണ്ട് പെൺ‍മക്കൾ‍ എന്നിവരാണ് അപകടത്തിൽ‍ മരിച്ചത്. തെലങ്കാനയിലെ മന്ദമാരി മണ്ഡലത്തിലെ വെങ്കടാപൂരിലെ വീട്ടിലാണ് ശിവയ്യയും ഭാര്യ പത്മയും താമസിച്ചിരുന്നതെന്ന് മന്ദമാരി സർ‍ക്കിൾ‍ ഇന്‍സ്‌പെക്ടർ‍ ഓഫ് പോലീസ് പ്രമോദ് കുമാർ‍ പറഞ്ഞു. 

രണ്ട് ദിവസം മുമ്പ് പത്മയുടെ മരുമകൾ‍ മൗനികയും രണ്ട് പെണ്‍മക്കളും ശാന്തയ്യ എന്ന സ്ത്രീയും ഇവരുടെ വീട്ടിൽ‍ വന്നിരുന്നു. 

രാത്രി 12:00നും 12:30നും ഇടയിൽ‍ അവരുടെ വീട്ടിൽ‍ വലിയ തീപിടുത്തമുണ്ടായതായി അയൽ‍വാസികൾ‍ ശ്രദ്ധിച്ചുവെന്ന് സിഐ കൂട്ടിച്ചേർ‍ത്തു. അയൽ‍വാസികൾ‍ ഉടൻ തന്നെ നാട്ടുകാരെയും പിന്നീട് പോലീസിനെയും വിവരമറിയിച്ചിരുന്നു. വിവരമറിഞ്ഞ് രക്ഷാപ്രവർ‍ത്തകർ‍ എത്തിയപ്പോഴേക്കും വീട് പൂർ‍ണമായും കത്തി നശിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ആറംഗങ്ങളാണ് കൊല്ലപ്പെട്ടത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ‍ വിശദാംശങ്ങൾ‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ‍ കൂട്ടിച്ചേർ‍ത്തു.

article-image

e4tyey

You might also like

  • Straight Forward

Most Viewed