വസ്ത്രധാരണത്തെ ചൊല്ലി തർക്കം; ഭാര്യയെ നടുറോട്ടിൽ വെട്ടിക്കൊലപ്പെടുത്തി


വസ്ത്രധാരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ നടുറോട്ടിൽ വെട്ടിക്കൊന്ന് ഭർത്താവ്. കന്യാകുമാരിക്ക് സമീപം തക്കലയിലാണ് സംഭവം. തക്കല തച്ചലോട് സ്വദേശിനി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.  ഭാര്യ മോഡേൺ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എബനേസറിന് ഇഷ്ടമില്ലായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.     

കൊല്ലപ്പെട്ട ജെബ ബെർനിഷ നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയായിരുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നത് സംബന്ധിച്ച് പലപ്പോഴും ഇവർ തമ്മിൽ തർക്കമുണ്ടായി. കഴിഞ്ഞ ദിവസവും തർക്കമുണ്ടായി. അച്ഛന്റെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ച് ഇരുവരും വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വീണ്ടും തർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജെബയെ എബനേസർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

article-image

ിുപപ

You might also like

  • Straight Forward

Most Viewed