ഞാൻ ജീവിച്ചിരിപ്പുണ്ട്: വ്യാജ മരണവാര്‍ത്തയോട് പ്രതികരിച്ച് നടി വീണാ കപൂര്‍


താന്‍ മരിച്ചുവെന്ന രീതിയില്‍ പുറത്തുവന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നടി വീണാ കപൂര്‍. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ സച്ചിന്‍ കപൂര്‍ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി രംഗത്തെത്തിയത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടത് തന്റെ പേരുമായി സാമ്യമുള്ള മറ്റാരോ ആണെന്ന് പരാതിയില്‍ പറയുന്നു. താന്‍ താമസിക്കുന്നത് ഗോരേഗാവിലാണ്, ജുഹുവിലല്ല. മകനൊപ്പമാണ് താമസിക്കുന്നത്. അതിനാലാകാം കൊല്ലപ്പെട്ട വീണ കപൂര്‍ താനാണെന്ന് തെറ്റിദ്ധരിച്ചത്. താന്‍ മരിച്ചിട്ടില്ലെന്ന് എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നതായും വീണ കപൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മകന്‍ കൊലപ്പെടുത്തിയെന്ന വാര്‍ന്ന തന്നെ ഞെട്ടിച്ചുവെന്നും അവര്‍ പറഞ്ഞു. പ്രതികരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിപ്പോയി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഞങ്ങളിപ്പോള്‍ പരാതി നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ മറ്റാര്‍ക്കെങ്കിലും ഇത് സംഭവിക്കും. വ്യാജവാര്‍ത്ത കണ്ട് വരുന്ന ഫോണ്‍കോളുകള്‍ വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നതെന്നും വീണ കപൂര്‍ പറഞ്ഞു.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നടി വീണ കപൂറിനെ മകന്‍ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയില്‍ തള്ളിയെന്നായിരുന്നു വ്യാജവാര്‍ത്ത. സംഭവത്തില്‍ മകനും സഹായിയും അറസ്റ്റിലായെന്നും ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വ്യാജ വാര്‍ത്ത വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് പ്രതികരണവുമായി നടിയും മകനും രംഗത്തെത്തിയത്.

 

article-image

sdf

You might also like

Most Viewed