ഗായകൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി


ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി. സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷൻ സ്റ്റൈലിസ്റ്റാണ് അശ്വതി. ‌അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 

2009ലെ സ്റ്റാർ സിംഗർ വിജയിയാണ് ശ്രീനാഥ്. തമിഴ് നടൻ വിജയിയുടെ സിനിമയിലെ ഗാനങ്ങൾ പടിയാണ് ശ്രീനാഥ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. കച്ചേരികളും സ്റ്റേജ് ഷോകളുമൊക്കെയായി സ്വദേശത്തും വിദേശത്തുമൊക്കെ പ്രോഗ്രാം അവതരിപ്പിക്കുന്ന താരമാണ് ശ്രീനാഥ്. ഐഡിയ സ്റ്റാർ സിംഗറിലെ വിജയ് ഫാൻ ആയിരുന്നു ശ്രീനാഥ്. വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും ശബ്ദം അനുകരിച്ചുമൊക്കം പലപ്പോഴും കയ്യടി നേടിയിട്ടുണ്ട് ശ്രീനാഥ്. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോൾ സംഗീത സംവിധായകന്‍ കൂടെയാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീത സംവിധായകനായി മാറുന്നത്. പിന്നീട് സബാഷ് ചന്ദ്ര ബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലും ശ്രീനാഥ് ഗാനമൊരുക്കി. 

പഠിച്ചു കൊണ്ടിരിക്കെ തന്നെ പല കലാ വേദികളിലും ഗായകനായി ശ്രദ്ധ നേടിയ കലാകാരനാണ് ശ്രീനാഥ്.

article-image

്്ിപബ

You might also like

  • Straight Forward

Most Viewed