വേണ്ടിവന്നാൽ‍ ആൻഡ്രോയിഡ്, ആപ്പിൾ‍ ഫോണുകൾ‍ക്ക് പകരം മറ്റൊരു ഫോൺ നിർ‍മ്മിക്കും; ഇലോൺ മസ്‌ക്


വേണ്ടിവന്നാൽ‍ ആൻഡ്രോയിഡ് ഫോണുകൾ‍ക്കും ആപ്പിൾ‍ ഫോണുകൾ‍ക്കും പകരം മറ്റൊരു ഫോൺ നിർ‍മ്മിക്കുമെന്ന് ഇലോൺ മസ്‌ക്. ആപ്പിൾ‍, ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ‍ നിന്ന് ട്വിറ്റർ‍ ഒഴിവാക്കപ്പെടുകയാണെങ്കിൽ‍ ബദലായി മറ്റൊരു ഫോൺ നിർ‍മിക്കുമെന്നാണ് മസ്‌ക് അറിയിച്ചത്. ഒരു ട്വീറ്റിന് നൽ‍കിയ മറുപടിയിലൂടെയായിരുന്നു മസ്‌കിന്റെ പ്രതികരണം. 'ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറിൽ‍ നിന്ന് ട്വിറ്റർ‍ നീക്കം ചെയ്താൽ‍ ഇലോൺ മസ്‌ക് തീർ‍ച്ചയായും സ്വന്തമായി സ്മാർ‍ട്ട്‌ഫോൺ നിർ‍മ്മിക്കണം. അങ്ങനെ സംഭവിച്ചാൽ‍ രാജ്യത്തിന്റെ പകുതിയും ഐഫോണും ആൻഡ്രോയിഡും സന്തോഷത്തോടെ ഉപേക്ഷിക്കും. ചൊവ്വയിലേക്ക് വരെ റോക്കറ്റുകൾ‍ അയക്കുന്ന മനുഷ്യർ‍ക്ക് ഒരു ചെറിയ സ്മാർ‍ട്ട്‌ഫോൺ ഉണ്ടാക്കുന്നത് വളരെ എളുപ്പമല്ലേ' എന്നായിരുന്നു ഒരു ഉപഭോക്താവ് ട്വീറ്റ് ചെയ്തത്. 

ഇതിന് 'ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽ‍ നിന്ന് ട്വിറ്റർ‍ ഒഴിവാക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അങ്ങനെ സംഭവിക്കുകയാണെങ്കിൽ‍ മറ്റു മാർ‍ഗങ്ങളൊന്നുമില്ലെങ്കിൽ‍ ഞാൻ മറ്റൊരു ഫോൺ നിർ‍മ്മിക്കും' എന്ന് മസ്‌ക് മറുപടിയായി ട്വീറ്റ് ചെയ്യുകയും ചെയ്തു.

മസ്‌കിന്റെ പ്രതികരണം ഏറെ ശ്രദ്ധയാണ് സാമൂഹിക മാധ്യമങ്ങളിൽ‍ പിടിച്ചുപറ്റിയത്. നിരവധി ഉപഭോക്താക്കളാണ് അഭിപ്രായവുമായി രംഗത്തെത്തുന്നത്. 

article-image

fygyig

You might also like

Most Viewed