മമ്മൂട്ടിക്ക് ഇന്ന് 71ആം പിറന്നാൾ


മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിക്ക് ഇന്ന് 71ആം പിറന്നാൾ. 71 വർ‍ഷം മുമ്പ് കോട്ടയം ജില്ലയിലെ ചെമ്പിലാണ് മമ്മൂട്ടിയെന്ന പി.ഐ. മുഹമ്മദ് കുട്ടി ജനിക്കുന്നത്.

ഇസ്മയിൽ‍−ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ‍. മഹാരാജാസ് കോളേജിൽ‍ നിന്ന് ബിരുദവും പിന്നീട് ലോകോളേജിൽ‍ നിന്ന് അഭിഭാഷക ബിരുദവും നേടി.

1971 ഓഗസ്റ്റ് 6നായിരുന്നു അനുഭവങ്ങൾ‍ പാളിച്ചകൾ‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തിൽ‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973ൽ‍ അഭിനയിച്ച കാലചക്രത്തിലാണ്.

എം.ടി. വാസുദേവൻ നായർ‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർ‍ത്തിയായില്ല.

അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും അഭിനയം തന്നെയായിരുന്നു മമ്മൂട്ടിയുടെ താൽ‍പ്പര്യം. രണ്ടു വർ‍ഷം മഞ്ചേരിയിൽ‍ അഭിഭാഷക ജോലിയിൽ‍ ഏർ‍പ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് കാര്യമായി മമ്മൂട്ടി എത്തുന്നത്.സജിന്‍ എന്ന പേരിലായിരുന്നു മമ്മൂട്ടി സിനിമയിൽ‍ തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980ൽ‍ കെ.ജി ജോർ‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറിൽ‍ ബ്രേക്ക് നൽ‍കുന്നത്.

പിന്നീട് പി.ജി വിശ്വംഭരൻ, ഐ.വി. ശശി, ജോഷി, സത്യൻ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പർ‍ സ്റ്റാർ‍ പട്ടം സ്വന്തമാക്കുകയായിരുന്നു. 

50 വർ‍ഷത്തെ അഭിനയ കാലയളവിൽ‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയർ‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

1998−ൽ‍ ഭാരതസർ‍ക്കാർ‍ പത്മശ്രീ നൽ‍കി ആദരിച്ചു. 2010 ജനുവരിയിൽ‍ കേരള സർ‍വകലാശാലയിൽ‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർ‍ഷം ഡിസംബറിൽ‍ തന്നെ ഡോകടറേറ്റ് നൽ‍കി കാലിക്കറ്റ് സർ‍വകലാശാലയും ആദരിച്ചു.ഇതുവരെ നാന്നൂറിലധികം സിനിമകൾ‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

article-image

sgtd

You might also like

  • Straight Forward

Most Viewed