യുക്രൈനിൽ‍ നിന്നു മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്‍ഥികൾ‍ക്ക് സർ‍വകലാശാല മാറാൻ അനുമതി നൽകി നാഷണൽ‍ മെഡിക്കൽ‍ കമ്മീഷൻ


റഷ്യ യുക്രൈൻ യുദ്ധത്തെ തുടർ‍ന്നു പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ മെഡിക്കൽ‍ വിദ്യാർ‍ത്ഥികൾ‍ക്ക് സർ‍വകലാശാല മാറാൻ അനുമതി. പഠനം മറ്റ് സർ‍വകലാശാലകളിൽ‍ നിന്നു പൂർ‍ത്തിയാക്കാൻ നാഷണൽ‍ മെഡിക്കൽ‍ കമ്മീഷൻ അനുമതി നൽ‍കുകയായിരുന്നു.

ഒരേ സർ‍വകലാശാലയിൽ‍ നിന്നു തന്നെ പഠനം പൂർ‍ത്തിയാക്കണമെന്നുളള നിബന്ധനയാണ് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച്, മറ്റു രാജ്യങ്ങളിലെ സർ‍വകലാശാലകളിൽ‍ പഠനം പൂർ‍ത്തിയാക്കാൻ അനുവാദം നൽ‍കിയതായി ഉത്തരവിൽ‍ പറയുന്നു. ബിരുദം നൽ‍കുന്നത് യുക്രൈൻ സർ‍വകലാശാലയാണ്.

മടങ്ങിയെത്തിയ ഭൂരിഭാഗം വിദ്യാർ‍ഥികൾ‍ക്ക് താൽ‍ക്കാലിക പരിഹാരമായി ഇന്ത്യൻ സ്വകാര്യ മെഡിക്കൽ‍ കോളേജുകളിൽ‍ സീറ്റ് നൽ‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ‍, ദേശീയ മെഡിക്കൽ‍ കമ്മിഷനും ആരോഗ്യ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

article-image

sxyhdxhfjkgfkj

You might also like

  • Lulu Exchange
  • Straight Forward

Most Viewed