ബഹ്റൈൻ ഐഎൽഎ ദാണ്ട്യ നൈറ്റ് സംഘടിപ്പിക്കുന്നു

ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദാണ്ട്യ നൈറ്റ് സംഘടിപ്പിക്കുന്നു. സെപ്തംബർ 23ന് വൈകുന്നേരം എട്ട് മണി മുതൽ മനാമയിലെ ക്രൗൺ പ്ലാസ ബാൾറൂമിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ഡിജെ നിർമ്മലാണ് ഇതിനായുള്ള സംഗീതം കൈകാര്യം ചെയ്യുന്നത്. പാട്ടിനോടൊപ്പം ദോൽ അവതരണവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന ടിക്കറ്റ് ലോഞ്ചിങ്ങ് ചടങ്ങിൽ ഐഎൽഎ പ്രസിഡണ്ട് ഷിപ്ര പാസി, ഈവന്റ് സ്പോൺസർമാർ എന്നിവർ പങ്കെടുത്തു.