നടൻ പ്രേംകുമാറിന്റെ പുസ്‌തകം പ്രകാശനം ചെയ്‌ത്‌ മമ്മൂട്ടിയും മോഹൻലാലും


“ദൈവത്തിന്‍റെ അവകാശികൾ..‍.” നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർ‍മാനുമായ പ്രേംകുമാർ‍ എഴുതിയ പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹൻലാലും. താരസംഘടനയായ അമ്മയുടെ വാർ‍ഷിക ജനറൽ‍ബോഡിയായിരുന്നു പ്രകാശന വേദി. താനും മമ്മൂട്ടിയും ചേർ‍ന്ന് പുസ്‍തകം പ്രകാശനം ചെയ്‍തതിന്‍റെ ചിത്രം സോഷ്യൽ‍ മീഡിയ പേജിലൂടെ മോഹൻലാൽ‍ പങ്കുവച്ചു.

പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച “ദൈവത്തിന്റെ അവകാശികൾ ” എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.− മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു

പ്രേംകുമാർ‍ പല കാലങ്ങളിലായി എഴുതിയ 22 ലേഖനങ്ങളാണ് പുസ്തകരൂപത്തിലേക്ക് എത്തിയിരിക്കുന്നത്. പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനൻ നായരാണ്. ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഒരു കലാകാരനെന്നും സാമൂഹികജീവിയെന്നുമുള്ള നിലയിൽ‍ തന്‍റെ കാഴ്ചപ്പാട് പങ്കുവക്കുകയാണ് പുസ്‍തകത്തിലൂടെയെന്ന് പ്രേം കുമാർ‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed