ബഹ്റൈൻ സമ്മർ ഫെസ്റ്റിവൽ ആരംഭിച്ചു


വേനൽകാലത്ത് ബഹ്റൈനിൽ നടക്കാറുള്ള ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിന് ഇന്നലെ വൈകീട്ട് തുടക്കം കുറിച്ചു. ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ വെച്ച് നടന്ന സമ്മർ ഫെസ്റ്റിവലിന്റെ പതിനാലാമത്തെ എഡീഷൻ്റെ ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് പ്രസിഡണ്ട് ഷെയ്ഖ മായി ബിന്ത് മുഹമ്മദ് അൽ ഖലീഫയ, ഡിപ്ലോമാറ്റിക്ക് ഉദ്യോഗസ്ഥർ, സൗദി സാംസ്കാരിക മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബഹ്റൈൻ നാഷണൽ മ്യൂസിയത്തോടൊപ്പം ആർട്ട് സെന്റർ, കൾച്ചറൽ ഹാൾ എന്നിവിടങ്ങളിലാണ് ഈ മാസം അവസാനം വരെ വിവിധ പരിപാടികൾ നടക്കുന്നത്. ഇന്നലെ ഉദ്ഘോടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ബഹ്റൈനി സംഗീതജ്ഞരായ അൽ നജാർ, ഹയാ അൽ ഹമദ്, ലിയാൻ അൽ ഹമാദ് എന്നിവർ അവതരിപ്പിച്ച പിയാനോ സംഗീതകച്ചേരിയാണ് നടന്നത്. ഇന്ന് മുതൽ മൂന്ന് ദിവസം വൈകീട്ട് 5 മണി മുതൽ എട്ട് മണി വരെ കൾച്ചറൽ ഹാളിൽ വെച്ച് ബ്രെയിനാക്ക് റിമിക്സ്ഡ് എന്ന പേരിൽ
ലൈവ് സയൻസ് ഷോ അരങ്ങേറും.

You might also like

Most Viewed