ആരാധകർ‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടിൽ‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി


ചെന്നൈ: നടൻ രജനീകാന്തിനെതിരെ പൊലീസിൽ‍ പരാതി നൽ‍കി അഭിഭാഷകൻ‍. ആരാധകർ‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടിൽ‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

തമിഴ്‌വെന്ദൻ എന്ന അഭിഭാഷകനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ രജനീ ചിത്രം ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‍ പുറത്തിറങ്ങിയിരുന്നു. ഇതിനിടെയാണ് ആരാധകർ‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടിൽ‍ ഒഴിച്ചത്. ക്രൂരമായ പ്രവൃത്തി സ്ത്രീകളേയും കുട്ടികളേയും ഭയപ്പെടുത്തിയെന്നും സംഭവം മാധ്യമങ്ങളിൽ‍ വ്യാപകമായി റിപ്പോർ‍ട്ട് ചെയ്യപ്പെട്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. നടപടിയെ അപലപിക്കുന്നതിന് പകരം മൗനം പാലിച്ച രജനീകാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed