കൊച്ചി കപ്പൽശാല ആക്രമിക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം


കൊച്ചി: കൊച്ചി കപ്പൽശാല ആക്രമിക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം. ഇ മെയിൽ വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. അടുത്തിടയായി രണ്ടു തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. കപ്പൽശാലയിലെ ഇന്ധന ടാങ്ക് ആക്രമിക്കുമെന്നാണ് ഭീഷണി. ഇതോടെ കപ്പൽശാല അധികൃതർ സിഐഎസ്എഫിനെ വിവരം അറിയിച്ചു. ഇവർ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. 

പോലീസ് അന്വേഷണം തുടങ്ങി. അടുത്തിടെയും കപ്പൽശാല ആക്രമിക്കുമെന്ന് സന്ദേശം ലഭിച്ചിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാം സന്ദേശം എത്തിയിരിക്കുന്നത്. ആദ്യ ഭീഷണിയിൽ കപ്പൽശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരും തസ്തികകളും ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നു. അതിനാൽ കപ്പൽശാലയ്ക്കുള്ളിൽ നിന്നു തന്നെയാണ് ഭീഷണിയെന്ന നിഗമനത്തിലായിരുന്നു പോലീസ്. ചില ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed