നാല് വയസ്സുകാരിയെ ദത്തെടുത്ത് മന്ദിരാ ബേദി


മുംബൈ: നടിയും മോഡലും അവതാരകയുമായ മന്ദിര ബേദിയും ഭര്‍‌ത്താവും നടനുമായ രാജ് കൗശലും പെൺകുട്ടിയെ ദത്തെടുത്തു. ജൂലൈയിലാണ് ദത്തെടുത്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം മന്ദിര ആരാധകരെ അറിയിച്ചത്. മന്ദിരക്കും രാജിനും വീര്‍ എന്നൊരു മകനും കൂടിയിട്ടുണ്ട്. ഇവർ നാല് പേരുമൊന്നിച്ചുള്ള ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ മന്ദിര പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വലിയ അനുഗ്രഹം പോലെ അവള്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്നു എന്നാണ് മന്ദിര ചിത്രത്തിനൊപ്പം കുറിച്ചത്. തങ്ങളുടെ കുഞ്ഞു മകളാണ് നാല് വയസ്സുകാരി താരയെന്നും മകൻ വീറിന്‍റെ അനുജത്തിയാണ് താരയെന്നും മന്ദിര കുറിച്ചു. 2020 ജൂലൈ 28 മുതല്‍ താര, തങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമാണെന്നും മന്ദിര എഴുതി.

ബോളിവുഡിൽ നിന്നും നിരവധി അഭിനേതാക്കൾ കുട്ടികളെ ദത്ത് എടുത്തിട്ടുണ്ട്. നടി സണ്ണി ലിയോൺ രണ്ട് വയസ്സുള്ള പെൺകുട്ടിയെ ദത്ത് എടുത്തത് ഏറെ വാർത്താ ശ്രദ്ധ നേടിയിരുന്നു. നിഷാ വെബ്ബർ കോർ എന്നാണ് ആ കുട്ടിക്ക് പേരിട്ടിരിക്കുന്നത്. 11 കുടുംബങ്ങൾ നിരസിച്ച കുഞ്ഞിനെയാണ് യാതൊരു മുൻവിധിയും കൂടാതെ സണ്ണിലിയോണും ഭർത്താവും ചേർന്ന് മകളായി സ്വീകരിച്ചത്.

You might also like

Most Viewed