കുവൈത്തിൽ ഇന്ത്യക്കാരുടെ മരണ നിരക്കിൽ വലിയ വർദ്ധനവ്


കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യക്കാരുടെ മരണ നിരക്കിൽ വലിയ വർദ്ധനവ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ മരിച്ചത് 818 ഇന്ത്യക്കാർ. ഇന്ത്യൻ എംബസി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരമാണ് ഇന്ത്യക്കാരുടെ മരണ നിരക്കിൽ വൻ വർധനവ് ഉണ്ടായതായി വ്യക്തമാകുന്നത്. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 816 പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഏറ്റവും ഉയർന്ന മരണ നിരക്കാണു കഴിഞ്ഞ ആറു മാസത്തിനിടയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻവർഷങ്ങളിൽ ശരാശരി 450 മുതൽ 500 വരെ ഇന്ത്യക്കാരാണു പ്രതി വർഷം കുവൈത്തിൽ മരിച്ചത്. മരണപ്പെട്ടവരിൽ കോവിഡ് രോഗികളും ഉൾപ്പെടുന്നു.

You might also like

Most Viewed