കൃഷ്ണ ശങ്കർ നായകനാകുന്ന കുടുക്ക് 2025

കൊച്ചി: അള്ള് രാമേന്ദ്രന് ശേഷം സംവിധായകൻ ബിലഹരിയും നടൻ കൃഷ്ണ ശങ്കറും വീണ്ടും ഒന്നിക്കുന്നു. കുടുക്ക് 2025 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ അള്ള് രാമേന്ദ്രനിൽ ഒരു പ്രധാന കഥാപാത്രത്തെ കൃഷ്ണ ശങ്കർ അവതരിപ്പിച്ചിരുന്നു.മണിയറയിലെ അശോകനാണ് കൃഷ്ണ ശങ്കറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.