രാധേശ്യാമിൽ വിക്രമാദിത്യനായി പ്രഭാസ്

ഹൈദരാബാദ്: രാധേശ്യാം എന്ന തെലുങ്ക് സിനിമയിൽ വിക്രമാദിത്യനായി പ്രഭാസ്. വിൻഡേജ് കാറിൽ മോഡേൺ ചാരി നിൽക്കുന്ന പ്രഭാസിന്റെ കാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധാകൃഷ്ണകുമാറാണ് ഒരുക്കുന്നത്.
യുവി ക്രിയേഷന്റെ ബാനറിൽ ഭൂഷൺ കുമാർ, വാസ്മി, പ്രമോദ് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരും കഥാപാത്രങ്ങൾ ആകുന്നുണ്ട്. ചിത്രത്തിൽ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ ചെയ്യുന്നത്. പൂജാ ഹെഗ്‌ഡെയുടെ ക്യാരക്ടർ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു . 2021 ൽ ചിത്രം പ്രദർ ശനത്തിനെത്തുമെന്നാണ് പറയുന്നത്.