രചന നാരായണന്‍ കുട്ടിയുടെ ഹ്രസ്വചിത്രം ത്രു ഹെർ ഐസ്

കൊച്ചി: രചന നാരായണൻകുട്ടി, നിരവധി തമിഴ്, മലയാളം ചിത്രങ്ങളിൽ നായകനായി വേഷമിട്ട ആദി അനിചൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രമാണ് ത്രു ഹെർ ഐസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക പീഡനത്തിനെതിരായ സന്ദേശം നൽകുന്ന ചിത്രം നൂർ എൻറർടൈമെൻ്റിൻ്റെ ബാനറിൽ ലിഖിത നോർമൻ ആണ് നിർമ്മിച്ചത്. അരുൺ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര ബാലിക ദിനമായ ഒക്ടോബർ 11-ന് ടീം ജാങ്കോസ്പേസ് ചാനലിൽ റിലീസ് ചെയ്തു. യുട്യൂബ് ചാനലിലും ലഭ്യമാണ്.
രചന - അനുചന്ദ്ര, ക്യാമറ - അൻസൂർ പി.എം, എഡിറ്റർ - ആദിത്യ സൻജു മാധവ്, അസോസിയേറ്റ് ഡയറക്ടർ -സബിൻ കാട്ടുങ്ങൽ, മേക്കപ്പ് - അമൽ അജിത് കുമാർ, മണി, കല - ദീപമോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കരുവന്തല, മാനേജർ-സതീഷ്,പി.ആർ.ഒ- അയ്‌മനം സാജൻ.