നടൻ പൃഥ്വിരാജിന് കോവിഡ്

കൊച്ചി: നടൻ പൃഥ്വിരാജിന് കോവിഡ്. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്‍റണിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും സിനിമയിൽ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
നേരത്തെ ആട് ജീവിതം സിനിമയുടെ ഷൂട്ടിന് ശേഷം ജോർദാനിൽ നിന്നും മടങ്ങിയെത്തിയ പൃഥ്വി കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു.