ഫാം വി­ല്ല ജൈ­വ കൃ­ഷി­ മത്സരം ആരംഭി­ച്ചു­


മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മിഷൻ 50ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാം വില്ല ജൈവ കൃഷി മത്സരം ആരംഭിച്ചു. പ്രവാസി കർഷകനായ അബ്ദുൽ ജലീൽ എടവനക്കാട് റേഡിയോ അവതാരിക ശുഭ പ്രേമിന് തൈകളും വളവും നൽകി ഇതിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. പരിമിതമായ സ്ഥലങ്ങളിൽ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്ന് പേരെ മത്സരത്തിൽ വിജയകളായി പ്രഖ്യാപ്പിക്കും. 

30 മത്സരാർത്ഥികളാണ് ആകെ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ ആക്ടിങ്ങ് പ്രസിഡണ്ട് ശരീഫ് വില്യാപ്പളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്തായ, ഓർഗനൈസിങ്ങ് സെക്രട്ടറി പിവി മൻസൂർ, തുടങ്ങിയവർ സംബന്ധിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed