നയൻതാര ചിത്രം ‘മൂക്കുത്തി അമ്മൻ’ ഒടിടി റിലീസിന്

ലേഡീ സൂപ്പർസ്റ്റാർ നയൻതാര ദേവീ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മൂക്കുത്തി അമ്മൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായിക്കഴിഞ്ഞു.ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി റിലീസിന്റെ അവകാശംസ്വന്തമാക്കിയിരിക്കുന്നത്.
ദീപാവലി നാളിൽ സ്റ്റാർ വിജയ് ടിവിയിലും ചിത്രത്തിന്റെ പ്രീമിയർ ടെലികാസ്റ്റുണ്ട്. മൗലി, ഉർവശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇശാരി ഗണേഷാണ് ചിത്രം നിർമിക്കുന്നത്.
സിനിമയിലെ നയൻതാരയുടെ ചിത്രങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർ.ജെ ബാലാജി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആർ.ജെ ബാലാജിയാണ് നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ’ ലുക്ക് പുറത്തുവിട്ടത്.