ഓൺലൈൻ യുവജനോത്സവം സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗിന്റെ സഹകരണത്തോടെ നാടക പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ ഹൗസ് ഓഫ് പെർഫോമിംഗ് ആർട്ട് സ്റ്റുഡിയോ ഓൺലൈൻ സ്കൂൾ യുവജനോത്സവം സംഘടിപ്പിക്കുന്നു. ക്ലാസ് 1 മുതൽ +2 വരെ ലോകത്തിലെവിടെയുമുള്ള മലയാളികളായ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാം.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നീ തലങ്ങളിൽ മുപ്പതോളം വ്യക്തിഗത ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 18 മുതൽ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി പ്രാഥമിക തല മത്സരങ്ങൾ ആരംഭിക്കും. ഡിസംബർ അവസാന വാരത്തിലാവും ഗ്രാൻ്റ് ഫൈനൽ. പേരുകൾ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് 39848091 അല്ലെങ്കിൽ 35320667 എന്ന നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.