ലോക്ക് ഡൗണിന് ഒടുവിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയാകാൻ ‘ലൗ’!

അഞ്ചാം പാതിരയുടെ വലിയ വിജയത്തിന് ശേഷം ആഷിക്ക് ഉസ്മാന്റെ നിർമ്മാണത്തിൽ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ഒക്ടോബർ 15−ന് ഗൾഫ് & ജിസിസി രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതോടെ കോവിഡിന് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയായി ലൗ മാറും. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷ വിജയനും ഷൈൻ ടോം ചാക്കോയും ആണ്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവിക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും ആണ്. ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും ആണ്. കലാസംവിധാനം ഗോകുൽ ദാസ്.