അറ്റ്‌ലി ചിത്രത്തിൽ‍ ഷാരൂഖ് ഖാൻ ഡബിൾ‍ റോളിൽ‍ എത്തുന്നു


സംവിധായകൻ അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിൽ‍ ഷാരൂഖ് ഡബിൾ‍ റോളിലെത്തുമെന്ന് റിപ്പോർ‍ട്ട്. ഒരു ഏജൻസിയുടെ അന്വേഷണ ഉദ്യോഗസ്ഥനായും വില്ലനായുമാണ് ഷാരൂഖ് വേഷമിടുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ രണ്ടു കഥാപാത്രങ്ങൾ‍ക്കിടയിലെ സംഘട്ടനവും ഏറ്റുമുട്ടലുമാണ് ചിത്രം പറയുക. 

ഷാരൂഖ് ഖാൻ‍ ചിത്രത്തിൽ‍ ദീപിക പദ്ക്കോൺ നായികയായെത്തും എന്ന റിപ്പോർ‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു. ഓം ശാന്തി ഓം, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയർ‍ എന്നീ ചിത്രങ്ങൾ‍ക്കു ശേഷമാണ് ദീപിക− ഷാരൂഖ് ജോഡി വീണ്ടും ഒന്നിക്കുന്നത്.

 സീറോ ആണ് ഷാരൂഖിന്റെതായി ഒടുവിൽ‍ തിയേറ്ററുകളിൽ‍ എത്തിയ സിനിമ. ഈ ചിത്രവും ബോക്‌സോഫീസിൽ‍ പരാജയപ്പെട്ടതോടെ അഭിനയത്തിൽ‍ നിന്നും ഷാരൂഖ് ചെറിയൊരു ഇടവേള എടുക്കുകയായിരുന്നു. 

You might also like

  • Straight Forward

Most Viewed