കോവിഡ് വില്ലനായി മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’നിർത്തിവെച്ചു
ഫിലിം യൂണിറ്റിലെ ചിലർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മമ്മൂട്ടി നായകനായി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിർത്തിവെച്ചു.
ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവർക്ക് ചെന്നൈയിൽ വെച്ചും സാങ്കേതിക പ്രവർത്തരും യൂണിറ്റംഗങ്ങൾ അടക്കമുള്ളവർക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ വെച്ചും പിസിആർ ടെസ്റ്റ് നടത്തിയിരുന്നു. ശേഷം ഇവർ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാൻ ഒരുങ്ങുന്പോഴാണ് കൂട്ടത്തിൽ നാലുപേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 29−ലേയ്ക്ക് റീഷെഡ്യൂൾ ചെയ്‍തിട്ടുണ്ട്. ആദ്യഘട്ടം എറണാകുളത്ത് ആരംഭിക്കും. തുടർന്ന് കുട്ടിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും.
ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എൻ ബാബു എന്നിവർ ചേർന്നാണ് ഈ ക്രൈം ത്രില്ലറിന്റെ നിർമ്മാണം.
