കമൽഹാസനൊപ്പം പുതിയചിത്രം പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്

കമൽഹാസനൊപ്പം പുതിയചിത്രം പ്രഖ്യാപിച്ച് കൈതി സംവിധായകൻ ലോകേഷ് കനകരാജ.് കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ലോകേഷ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
വിജയ്‌യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും 'കൈതി'യുടെ വൻ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റർ. കോളിവുഡ് ഈ വർഷം ഏറ്റവും പ്രതീക്ഷ അർപ്പിച്ചിരുന്ന സിനിമകളിൽ ഒന്നായിരുന്ന ചിത്രം ഏപ്രിൽ ഒന്‍പതിന് തീയേറ്ററുകളിൽ എത്തേണ്ടിയിരുന്നതാണ്. മാളവിക മോഹൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷൻ, അർജുൻ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യൻ സൂര്യൻ.