സ്വന്തം ജീവിതകഥ സിനിമയാക്കാനൊരുങ്ങി പോപ് സംഗീത റാണി മഡോണ


തന്റെ സ്വന്തം ജീവിതകഥ സിനിമയാക്കാനൊരുങ്ങി പോപ് താരം മഡോണ . സോണി പിക്‌ചേർ‍സ് മുൻ മേധാവി ആമി പാസ്‌കലാണ് സിനിമ നിർ‍മിക്കുന്നത്. ജൂണോ സ്‌ക്രൈബ് ഡിയാബ്ലോയ്‌ക്കൊപ്പം ചേർ‍ന്ന് മഡോണ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. സംവിധാനം ചെയ്യുന്നത് മഡോണ തന്നെ ആയിരിക്കും. സംഗീതത്തിന് പ്രധാന്യമുള്ള രീതിയിലായിരിക്കും ചിത്രം ഒരുക്കുകയെന്ന് മഡോണ അറിയിച്ചു.

സംഗീതജ്ഞ, ഗായിക, നർ‍ത്തകി എന്നിങ്ങനെ മഡോണയെ ജീവിതം കൊണ്ടു പോയ വഴികളെ കുറിച്ചായിരിക്കും ചിത്രം പറയുന്നത്. '' തന്നെ ചലിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും സംഗീതവും കലയുമാണ്. അതിന് പ്രാധാന്യമുള്ള സിനിമയായിരിക്കും ഒരുക്കുക. തന്നെ കുറിച്ചുള്ള ആരും പറയാത്തതും മറ്റുള്ളവർ‍ക്ക് പ്രചോദനവുമാകുന്ന കാര്യങ്ങൾ‍ പറയാൻ തനിക്കല്ലാതെ മറ്റാർ‍ക്കാണ് കഴിയുക. ജീവിതത്തിലുണ്ടായ ഉയർ‍ച്ചകളും താഴ്ച്ചകളും പറയേണ്ടത് അനിവാര്യമാണ് '' മഡോണ വ്യക്തമാക്കുന്നു.

You might also like

Most Viewed